'വീണാ ജോർജ് വാർത്ത വായിക്കാൻ കൊള്ളാം, ഈ പണിക്ക് പറ്റില്ല; രൂക്ഷവിമര്‍ശനവുമായി കെ. സുരേന്ദ്രൻ

സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്  ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വീണാ ജോര്‍ജ് വാര്‍ത്താ വായിക്കാന്‍ കൊള്ളാം. എന്നാല്‍ മന്ത്രിയായ ശേഷം പരാജയമാണെന്നും സുരേന്ദ്രന്‍ വിമർശിച്ചു.

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് അശാസ്ത്രീയമായാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ കേരളത്തിൽ ആണ്. കോവിഡിൻ്റെ കാര്യത്തിൽ കേരളം സമ്പൂർണ പരാജയമാണ്. നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാനത്ത് മന്ത്രിമാർ തന്നെയാണ് നിയമലംഘകരെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടായിരുന്നെകിൽ തുടക്കത്തിൽ തന്നെ രണ്ട് മന്ത്രിമാർ രാജി വെയ്ക്കണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യദ്രോഹ കേസിലാണ് ആരോപണവിധേയനായി നിൽക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് എ.കെ ശശീന്ദ്രൻ്റെ രാജി വേണ്ടെന്ന് വെച്ചു. ശിവൻകുട്ടി പൂജപ്പുരയിൽ പോയി ചായ കുടിക്കേണ്ട ആളല്ല, ഉണ്ട തിന്നേണ്ട വ്യക്തി. ജാമ്യമില്ലാ കുറ്റങ്ങളാണ് മന്ത്രി ചെയ്തതെന്നും അതിന് ലോകം മുഴുവൻ സാക്ഷികളാണെന്നും സുരേന്ദ്രൻ പറഞ്ഞു.  അതുകൊണ്ടു തന്നെയാണ് സുപ്രീംകോടതി വിധി എതിരായി വന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ