സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വീണാ ജോര്‍ജ് വാര്‍ത്താ വായിക്കാന്‍ കൊള്ളാം. എന്നാല്‍ മന്ത്രിയായ ശേഷം പരാജയമാണെന്നും സുരേന്ദ്രന്‍ വിമർശിച്ചു.
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് അശാസ്ത്രീയമായാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ കേരളത്തിൽ ആണ്. കോവിഡിൻ്റെ കാര്യത്തിൽ കേരളം സമ്പൂർണ പരാജയമാണ്. നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
Read more
സംസ്ഥാനത്ത് മന്ത്രിമാർ തന്നെയാണ് നിയമലംഘകരെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടായിരുന്നെകിൽ തുടക്കത്തിൽ തന്നെ രണ്ട് മന്ത്രിമാർ രാജി വെയ്ക്കണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യദ്രോഹ കേസിലാണ് ആരോപണവിധേയനായി നിൽക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് എ.കെ ശശീന്ദ്രൻ്റെ രാജി വേണ്ടെന്ന് വെച്ചു. ശിവൻകുട്ടി പൂജപ്പുരയിൽ പോയി ചായ കുടിക്കേണ്ട ആളല്ല, ഉണ്ട തിന്നേണ്ട വ്യക്തി. ജാമ്യമില്ലാ കുറ്റങ്ങളാണ് മന്ത്രി ചെയ്തതെന്നും അതിന് ലോകം മുഴുവൻ സാക്ഷികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടു തന്നെയാണ് സുപ്രീംകോടതി വിധി എതിരായി വന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.