ബോംബ് സ്‌ഫോടനത്തില്‍ കേരളത്തില്‍ വര്‍ഗീയത പരത്താന്‍ ശ്രമം നടന്നു; കേന്ദ്രമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി

കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വര്‍ഗീയത പരത്താനുള്‍പ്പെടെയുള്ള ചില ശ്രമങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശേരിയിലുണ്ടായത്. കൃത്യമായി അന്വേഷണം നടത്തി മുന്നോട്ട് പോയിരുന്ന അവസരത്തിലാണ് കേന്ദ്ര മന്ത്രി അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് വര്‍ഗീയപരമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ ഒരു പ്രസ്താവന ഏറെ ദൗര്‍ഭാഗ്യകരമാണ്. പൂര്‍ണമായും വര്‍ഗീയ വീക്ഷണത്തോടെ വന്ന നിലപടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

മുന്‍കൂട്ടി തീരുമാനിച്ച ചില പ്രത്യേക താല്‍പര്യങ്ങളുടെ പേരില്‍ പ്രത്യേക നിലപാടെടുത്ത് പെരുമാറുന്ന രീതിയാണ് ചിലയിടങ്ങളില്‍ നിന്നും കണ്ടത്. ചിലരെ ലക്ഷ്യം വെച്ചുള്ള പ്രചരണരീതികളാണ് ഉണ്ടായത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. കേരളം ഇത്തരം നിലപാടുകളെ എന്നും ആരോഗ്യകരമായാണ് നേരിട്ടിട്ടുള്ളത്. വര്‍ഗീയതയ്‌ക്കൊപ്പമല്ല കേരളം നില്‍ക്കുന്നത്. കുറ്റം ചെയ്തത് ആരായാലും ഒരു തരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. ആ അവസരത്തില്‍ ചില വിഭാഗത്തെ ടാര്‍ജറ്റ് ചെയ്യാനും ആക്രമണത്തിന് പ്രത്യേക മാനം കല്‍പ്പിക്കാല്‍ തയാറാകുന്നതും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃത്യമായ നടപടികളാണ് സംഭവത്തിനു ശേഷം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ ചുമതല എഡിജിപി എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിന് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരനെയും നിയമിച്ചു. 20 അംഗങ്ങളാണ് സംഘത്തിലുള്ളതെന്നും അദേഹം പറഞ്ഞു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത