കളമശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വര്‍ഗീയത പരത്താനുള്‍പ്പെടെയുള്ള ചില ശ്രമങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശേരിയിലുണ്ടായത്. കൃത്യമായി അന്വേഷണം നടത്തി മുന്നോട്ട് പോയിരുന്ന അവസരത്തിലാണ് കേന്ദ്ര മന്ത്രി അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് വര്‍ഗീയപരമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ ഒരു പ്രസ്താവന ഏറെ ദൗര്‍ഭാഗ്യകരമാണ്. പൂര്‍ണമായും വര്‍ഗീയ വീക്ഷണത്തോടെ വന്ന നിലപടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
മുന്‍കൂട്ടി തീരുമാനിച്ച ചില പ്രത്യേക താല്‍പര്യങ്ങളുടെ പേരില്‍ പ്രത്യേക നിലപാടെടുത്ത് പെരുമാറുന്ന രീതിയാണ് ചിലയിടങ്ങളില്‍ നിന്നും കണ്ടത്. ചിലരെ ലക്ഷ്യം വെച്ചുള്ള പ്രചരണരീതികളാണ് ഉണ്ടായത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. കേരളം ഇത്തരം നിലപാടുകളെ എന്നും ആരോഗ്യകരമായാണ് നേരിട്ടിട്ടുള്ളത്. വര്‍ഗീയതയ്‌ക്കൊപ്പമല്ല കേരളം നില്‍ക്കുന്നത്. കുറ്റം ചെയ്തത് ആരായാലും ഒരു തരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. ആ അവസരത്തില്‍ ചില വിഭാഗത്തെ ടാര്‍ജറ്റ് ചെയ്യാനും ആക്രമണത്തിന് പ്രത്യേക മാനം കല്‍പ്പിക്കാല്‍ തയാറാകുന്നതും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read more
കൃത്യമായ നടപടികളാണ് സംഭവത്തിനു ശേഷം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ ചുമതല എഡിജിപി എം ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിന് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരനെയും നിയമിച്ചു. 20 അംഗങ്ങളാണ് സംഘത്തിലുള്ളതെന്നും അദേഹം പറഞ്ഞു.