മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും നേരിടുന്നത് മനുഷ്യാവകാശലംഘനമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പന്തീരാങ്കാവ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറില്‍ ഇരട്ട സിമ്മുള്ള മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതാണ് യുവാക്കള്‍ക്കെതിരായ തെളിവായി പോലീസ് എഴുതിച്ചേര്‍ത്തിട്ടുള്ളതെന്നും കാനം പറഞ്ഞു. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍
“മാവോയിസ്റ്റ് രൂപേഷ് അഞ്ച് വര്‍ഷമായി ജയിലിലാണ്. അദ്ദേഹത്തിനെതിരേ ആറ് കേസുകളില്‍ യു.എ.പി.എ. ചുമത്തേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഈ കേസുകളില്‍ വീണ്ടും പോലീസ് അന്വേഷണത്തിന് ഒരുങ്ങുകയാണ്”. കോടതി വിട്ടാലും പോലീസ് വിടില്ലെന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്ന് കാനം ആരോപിച്ചു. മാവോയിസം ഒരു ക്രമസമാധാന പ്രശ്‌നമല്ല, രാഷ്ട്രീയ പ്രശ്‌നമെന്ന നിലയ്ക്കാണ് സമീപിക്കേണ്ടത്. നീതിയല്ല, ഭരണകൂടമാണ് ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് കാടുകയറുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more
മുന്‍ ഡി.ജി.പിക്ക് കൊടുക്കുന്നതിനുപകരം എഫ്.ഐ.ആര്‍. എന്തുകൊണ്ട് ആഭ്യന്തര മന്ത്രിയെക്കാണിച്ചില്ലെന്ന് സദസില്‍ നിന്നുയര്‍ന്ന ചോദ്യത്തോട്, പോലീസ് നടപടികള്‍ എല്‍.ഡി.എഫിനുള്ളില്‍ ചര്‍ച്ച ചെയ്തല്ല തീരുമാനിക്കുന്നതെന്ന് കാനം പ്രതികരിച്ചു.