ഏഴു വർഷങ്ങള്‍ക്കിപ്പുറം കുറ്റപത്രം പൊളിച്ചെഴുതി ക്രൈംബ്രാഞ്ച്; നിയമസഭ കയ്യാങ്കളി കേസിൽ 2 മുൻ കോണ്‍ഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും

കേരള നിയമസഭയിലെ കയ്യാങ്കളി കേസിൽ കൂടുതൽ പേരെ  പ്രതിചേർക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെയാണ് പുതുതായി പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്.  എംഎ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്താണ്  കോടതിയിൽ റിപ്പോർട്ട് നൽകുക. വനിതാ എംഎൽഎയെ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. ഇതുവരെ ഇടതു നേതാക്കള്‍ മാത്രമായിരുന്നു  കേസിലെ പ്രതികൾ. ഇപ്പോൾ ഏഴു വർഷങ്ങള്‍ക്ക് ശേഷമാണ്  കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്ത് കേസിലെ കുറ്റപത്രത്തിൽ മാറ്റം വരുത്തുന്നത്.

എംഎൽഎ ആയിരുന്നു ജമീല പ്രകാശത്തിനിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല.

വി ശിവൻകുട്ടിയും ഇ പിജയരാജനും മടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികള്‍. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്.

കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്. അന്ന് സഭയിലുണ്ടായിരുന്ന എംഎൽഎമാർ പുതിയ കുറ്റപത്രത്തിൽ സാക്ഷികളാകും.

പുതിയ കുറ്റപത്രത്തിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാനാണ് സാധ്യത. പ്രതിപക്ഷത്തിനെതിരെ പൊലീസിനെ ഉപയോഗിച്ചുള്ള നീക്കമെന്നാരോപിച്ചാകും പ്രതിപക്ഷ പ്രതിഷേധം. കോടതിയുടെ അനുമതിയോടെയാണ് പുനരന്വേഷണവും പുതിയ കുറ്റപത്രമെന്ന വിശദീകരണമാകും സർക്കാർ നൽകുക.

Latest Stories

മോദി സര്‍ക്കാറിന്റെ എല്ലാ തരത്തിലുമുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയും; വഖഫ് നിയമഭേദഗതിയുടെ സാധുത ചോദ്യം ചെയ്യും; നിലപാട് വ്യക്തമാക്കി ജയറാം രമേശ്

MI VS LSG: 29 ബോളില്‍ 75 റണ്‍സ്, മുംബൈയെ തല്ലി ഓടിച്ച പുരാന്റെ ബാറ്റിങ് വെടിക്കെട്ട്, ആരാധകര്‍ മറക്കില്ല ആ രാത്രി, ഇന്ന് വീണ്ടും ആവര്‍ത്തിക്കുമോ

'മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റം'; വഖഫ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

IPL 2025: തള്ള് മാത്രമേ ഉള്ളു, അവന്റെ ക്യാപ്റ്റൻസിയൊക്കെ ഇപ്പോൾ ശോകമാണ്; സൂപ്പർ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ് പറഞ്ഞത് ഇങ്ങനെ

നടന്‍ രവികുമാര്‍ അന്തരിച്ചു

IPL 2025: അയാൾ അങ്ങനെ ഇരിക്കുന്നു എന്നെ ഉള്ളു, പക്ഷെ ചാമ്പ്യൻസ് ട്രോഫിയും ടി 20 ലോകകപ്പും കഴിഞ്ഞ്...; മുൻ ഇന്ത്യൻ താരം ചെയ്ത പ്രവർത്തി വെളിപ്പെടുത്തി അക്‌സർ പട്ടേൽ

മസ്‌ക് ലോക സമ്പന്നന്‍; അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍; മലയാളികളിലെ സമ്പന്നരില്‍ മുന്നില്‍ എം.എ യൂസഫലി; 2025ലെ ശതകോടീശ്വര പട്ടിക പുറത്തിറക്കി ഫോബ്‌സ്

KKR UPDATES: കോടികള്‍ ലഭിക്കുന്നതല്ല വിഷയം, എന്റെ ലക്ഷ്യം ഒന്നുമാത്രം, ഞാനതിനായി എന്തും ചെയ്യും, വെളിപ്പെടുത്തലുമായി കെകെആര്‍ താരം

ഞാന്‍ മോഹന്‍ലാലിന്റെ ചങ്കാണ്, പ്രീതി നേടേണ്ട ആവശ്യമില്ല.. എമ്പുരാന്‍ നല്ല സിനിമയല്ലെന്ന് പറഞ്ഞിട്ടില്ല, പക്ഷെ രാജ്യവിരുദ്ധയുണ്ട്: മേജര്‍ രവി

'എസ്എഫ്‌ഐഒയുടെ നീക്കത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ട'; വീണാ വിജയനെതിരെയുള്ള കുറ്റപത്രത്തിൽ എംവി ഗോവിന്ദൻ