സീപ്ലെയ്‌നിന്റെ ശബ്ദം കാട്ടാനകളെ പേടിപ്പിക്കും; വിഹാരത്തിന് തടസ്സമാകും; മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇറക്കരുത്; പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി വനംവകുപ്പ്

മാട്ടുപ്പെട്ടിയില്‍ സീപ്ലെയ്ന്‍ പദ്ധതിക്കെതിരെ വനംവകുപ്പ്. സീപ്ലെയ്ന്‍ ഇറങ്ങുന്നതു കാട്ടാനകളുടെ സൈ്വരവിഹാരത്തിനു തടസ്സമാണെന്നു വനംവകുപ്പ്. വനമേഖലയായ മാട്ടുപ്പെട്ടിയില്‍ 10 കാട്ടാനകളാണുള്ളത്. ഇവ തീറ്റതേടുന്നതും വെള്ളം കുടിക്കുന്നതും മാട്ടുപ്പെട്ടി ഡാമിലും പരിസരത്തുമാണ്.

സീപ്ലെയ്നിന്റെ പ്രൊപ്പല്ലറിന്റെ ശബ്ദം ആനകളെ പേടിപ്പെടുത്തുന്നതാണ്. ഇക്കാരണത്താല്‍ വിമാനം ഇനിയും മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വനംവകുപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വൈദ്യുതി വകുപ്പ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, വിനോദസഞ്ചാരവകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരെ അറിയിച്ചു.

ഇടുക്കി ജലാശയത്തില്‍ ഇറക്കാനിരുന്ന സീപ്ലെയ്ന്‍ വനംവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണു മാട്ടുപ്പെട്ടിയിലേക്കു മാറ്റിയത്. അതേസമയം, സീപ്ലെയിന്‍ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കേരളത്തിലെ വിവിധ വിനോദ സഞ്ചാര പ്രദേശങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ശൃംഖലയ്ക്ക് തുടക്കമാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിലുള്‍പ്പെടുന്ന പദ്ധതിയാണിത്. നമ്മുടെ നാലു വിമാനത്താവളങ്ങളെ പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാട്ടര്‍ ഡ്രോമുകളുമായി ബന്ധിപ്പിക്കുന്നതോടെ ഈ ശൃംഖല വലിയ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് വഴി തുറക്കും. ഇത്തരം അത്യാധുനിക സഞ്ചാര മാര്‍ഗങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഇതുവഴി കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ സുപ്രധാന ഏടായി സീപ്ലെയിന്‍ സര്‍വീസ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍