4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലു ലക്ഷം വീട് പൂര്‍ത്തിയായി. ഏപ്രില്‍വരെ 4,03,568 വീടാണ് നിര്‍മിച്ചത്. 1,00,042 വീടിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷംമാത്രം 63,518 വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ലൈഫ് മിഷനില്‍ ഇതുവരെ അനുവദിച്ചത് 5,03,610 വീടാണ്. 2,86,780 വീടും (72 ശതമാനം) നിര്‍മിച്ചത് പൂര്‍ണമായി സംസ്ഥാന സര്‍ക്കാരാണ്.

ഇതിന് നാലു ലക്ഷം രൂപയും പട്ടിക വര്‍ഗക്കാരാണെങ്കില്‍ ആറു ലക്ഷം രൂപയും നല്‍കുന്നു. ലൈഫ് പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ 33,517 വീട് നിമിച്ചു. ഈ വീടുകള്‍ക്ക് 72,000 രൂപയാണ് കേന്ദ്രവിഹിതം. ബാക്കി 3,28,000 രൂപ സംസ്ഥാനം നല്‍കുന്നു. അര്‍ബന്‍ പദ്ധതിയിലൂടെ 83,261 വീടാണ് നിര്‍മിച്ചത്.
പദ്ധതിയില്‍ ചെലവഴിച്ചത് 17,490.33 കോടി രൂപയാണ്.

ഇതില്‍ 12.09 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. അടുത്ത രണ്ടു വര്‍ഷത്തിനകം രണ്ടര ലക്ഷം വീടുകള്‍കൂടി അനുവദിക്കും. ഇതിലൂടെ 10,000 കോടി രൂപയുടെ ധനസഹായം ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. പുറമെ 11 ഭവന സമുച്ചയത്തിലൂടെ 886 ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 21 ഭവന സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

Latest Stories

പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പ്രസ്താവനയുമായി സെലന്‍സ്‌കി

IPL 2025: സഞ്ജു മോനെ നീ ഒറ്റയ്ക്കല്ല, സ്ഥിരത കുറവിന്റെ കാര്യത്തിൽ നമ്മൾ ഒപ്പത്തിനൊപ്പം; ബാറ്റിംഗിൽ ഫ്ലോപ്പായി ഇഷാൻ കിഷനും അഭിഷേക് ശർമ്മയും

എമ്പുരാനെ സിനിമയായി കാണണം; സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ ആശ്രയിച്ചല്ലെന്ന് എംടി രമേശ്

നവജാത ശിശുവിന്റെ മൃതദേഹം നായകള്‍ കടിച്ച നിലയില്‍; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

സൗഹൃദം ഊട്ടിയുണര്‍ത്തുന്ന വിശുദ്ധിയുടെ നാളുകള്‍; പരിശുദ്ധി വ്രതാനുഷ്ഠാന നാളുകളിലൂടെ നേടാനാകുന്നുവെന്ന് തൃശൂര്‍ മേയര്‍

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സേഫ്റ്റി കൂടിയാൽ പ്രശ്നമുണ്ടോ? 7 എയർബാഗുകൾ തരുന്ന മികച്ച കാറുകൾ !

'പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി', സ്റ്റാലിന്‍ V/S യോഗി; വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സംഘപരിവാര്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ്, ഇങ്ങനെ പച്ചയ്ക്ക് പറയാന്‍ ചില്ലറ ധൈര്യം പോര..; 'എമ്പുരാന്' പ്രശംസയുമായി ബിനീഷ് കോടിയേരി