സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ നാലു ലക്ഷം വീട് പൂര്‍ത്തിയായി. ഏപ്രില്‍വരെ 4,03,568 വീടാണ് നിര്‍മിച്ചത്. 1,00,042 വീടിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷംമാത്രം 63,518 വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ലൈഫ് മിഷനില്‍ ഇതുവരെ അനുവദിച്ചത് 5,03,610 വീടാണ്. 2,86,780 വീടും (72 ശതമാനം) നിര്‍മിച്ചത് പൂര്‍ണമായി സംസ്ഥാന സര്‍ക്കാരാണ്.
ഇതിന് നാലു ലക്ഷം രൂപയും പട്ടിക വര്‍ഗക്കാരാണെങ്കില്‍ ആറു ലക്ഷം രൂപയും നല്കുന്നു. ലൈഫ് പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ 33,517 വീട് നിമിച്ചു. ഈ വീടുകള്‍ക്ക് 72,000 രൂപയാണ് കേന്ദ്രവിഹിതം. ബാക്കി 3,28,000 രൂപ സംസ്ഥാനം നല്കുന്നു. അര്‍ബന്‍ പദ്ധതിയിലൂടെ 83,261 വീടാണ് നിര്‍മിച്ചത്.
പദ്ധതിയില്‍ ചെലവഴിച്ചത് 17,490.33 കോടി രൂപയാണ്.
Read more
ഇതില്‍ 12.09 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. അടുത്ത രണ്ടു വര്‍ഷത്തിനകം രണ്ടര ലക്ഷം വീടുകള്‍കൂടി അനുവദിക്കും. ഇതിലൂടെ 10,000 കോടി രൂപയുടെ ധനസഹായം ലൈഫ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. പുറമെ 11 ഭവന സമുച്ചയത്തിലൂടെ 886 ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 21 ഭവന സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.