കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ള; നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു താനെന്ന് കെ.പി അനിൽകുമാർ

നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു താനെന്ന് കെപി അനില്‍കുമാര്‍. കൂടുതൽ പേർ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തും. കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെതിരെയും രൂക്ഷ വിമർശനമാണ് അനിൽകുമാർ ഉന്നയിച്ചത്. കോഴിക്കാേട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടിയില്ലെങ്കിൽ ടി സിദ്ധിഖ് ഇല്ല. എകെ ആൻറണി തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ പിഡിപിക്ക് വേണ്ടി ദഫ് മുട്ടാൻ വന്നയാളാണ് സിദ്ധീഖ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന സമയത്ത് കേരളം മുഴുവന്‍ യാത്ര നടത്തി വന്ന തന്നെ പാര്‍ട്ടിയില്‍ നിന്നും ടി സിദ്ദിഖിന് വേണ്ടിയാണ് നീക്കം ചെയ്തത്. പിന്നെ 5 വര്‍ഷം പാര്‍ട്ടിയില്‍ തനിക്ക് പോസ്റ്റില്ലായിരുന്നു. മറ്റു പലരുമായായും ടി സിദ്ദിഖിന് അന്തർധാരയുണ്ടെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു.

ഇന്തിരാഗാന്ധിയുടെ ചിതാഭസ്മം പയ്യമ്പലം ബീച്ചില്‍ നിമജ്ജനം ചെയ്തപ്പോള്‍ മലിനമായി എന്നു പറഞ്ഞയാളാണ് കെ സുധാകരന്‍. കെ മുരളീധരന്‍ അച്ചടക്കം പഠിപ്പിക്കേണ്ട. കമ്മ്യൂണിസ്റ്റ് വിരോധമാണ് കോൺഗ്രസിൻറെ മുഖമുദ്രയെന്നും ആത്മാർത്ഥതയുടെ സത്യസന്ധതയുടെയും പ്രതീകമാണ് സിപിഎം പ്രവര്‍ത്തകരെന്നും അനില്‍കുമാര്‍ പറഞ്ഞു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്