കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍; വായ്പയെടുക്കാന്‍ അനുവദിക്കാതെ കേരളത്തെ ഞെരിക്കുനളനുവെന്ന് എളമരം കരീം എംപി

കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ കഴിയാത്തത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുന്നത് ആരുടെയും ശ്രദ്ധക്കുറവോ താത്പര്യക്കുറവോകൊണ്ടല്ലെന്നും, കേന്ദ്രസര്‍ക്കാര്‍ കഴുത്തുഞെരിച്ച് നടത്തുന്ന സാമ്പത്തിക ഉപരോധംകൊണ്ടാണെന്നും അദേഹം പറഞ്ഞു.

അര്‍ഹതപ്പെട്ട സഹായം നല്‍കാതെയും വായ്പയെടുക്കാന്‍ അനുവദിക്കാതെയും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഞെരിക്കുകയാണ്. ഇത് മനസ്സിലാക്കാതെ പണിമുടക്ക് ആഹ്വാനംചെയ്യുന്നവര്‍ അനാവശ്യമായി ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 1,200 കോടി ധനസഹായം അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് പെന്‍ഷന്‍ കൊടുക്കുന്നത്. ശമ്പളത്തിനും ഉപയോഗിക്കുന്നു. ഫയലുകള്‍ നീങ്ങുന്നതിലെ സാങ്കേതികപ്രശ്‌നങ്ങള്‍മൂലമാണ് ചിലപ്പോള്‍ ശമ്പളം വൈകുന്നത്. കെ.എസ്.ആര്‍.ടി.സി.യെ സ്വന്തംകാലില്‍ നിര്‍ത്താന്‍ നടപടി സ്വീകരിക്കണം. അതുവരെ സാമ്പത്തികമായി സര്‍ക്കാര്‍ സഹായിക്കണമെന്നും എളമരം കരീം പറഞ്ഞു.

Latest Stories

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1

‘മണിപ്പുരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ല'; ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

'നിജ്ജറിന്റെ വധത്തിൽ മോദിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഷൂട്ടിംഗ് പുരോഗമിക്കുന്നു, പോസ്റ്റര്‍ പുറത്ത്