കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ കഴിയാത്തത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുന്നത് ആരുടെയും ശ്രദ്ധക്കുറവോ താത്പര്യക്കുറവോകൊണ്ടല്ലെന്നും, കേന്ദ്രസര്‍ക്കാര്‍ കഴുത്തുഞെരിച്ച് നടത്തുന്ന സാമ്പത്തിക ഉപരോധംകൊണ്ടാണെന്നും അദേഹം പറഞ്ഞു.
അര്‍ഹതപ്പെട്ട സഹായം നല്‍കാതെയും വായ്പയെടുക്കാന്‍ അനുവദിക്കാതെയും കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഞെരിക്കുകയാണ്. ഇത് മനസ്സിലാക്കാതെ പണിമുടക്ക് ആഹ്വാനംചെയ്യുന്നവര്‍ അനാവശ്യമായി ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read more
സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 1,200 കോടി ധനസഹായം അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് പെന്‍ഷന്‍ കൊടുക്കുന്നത്. ശമ്പളത്തിനും ഉപയോഗിക്കുന്നു. ഫയലുകള്‍ നീങ്ങുന്നതിലെ സാങ്കേതികപ്രശ്‌നങ്ങള്‍മൂലമാണ് ചിലപ്പോള്‍ ശമ്പളം വൈകുന്നത്. കെ.എസ്.ആര്‍.ടി.സി.യെ സ്വന്തംകാലില്‍ നിര്‍ത്താന്‍ നടപടി സ്വീകരിക്കണം. അതുവരെ സാമ്പത്തികമായി സര്‍ക്കാര്‍ സഹായിക്കണമെന്നും എളമരം കരീം പറഞ്ഞു.