കനത്ത മഴയില്‍ പ്രവര്‍ത്തിക്കാത്ത വൈപ്പറുമായി ബെംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ യാത്ര; ഡിവിഡറില്‍ ഇടിച്ച് കയറി സ്വിഫ്റ്റ് ബസ്

കനത്ത മഴയില്‍ പ്രവര്‍ത്തിക്കാത്ത വൈപ്പറുമായി ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് സര്‍വീസ് നടത്തിയ ബസ് അപകടത്തില്‍പ്പെട്ടു. മൈസൂരു ജെഎസ്എസ് കോളേജിന് സമീപം കേരള ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലര്‍ച്ചെ 2.50ന് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സീറ്റില്‍ നിന്നും യാത്രക്കാര്‍ ബസിനുള്ളില്‍ തെറിച്ചു വീണു. യാത്രക്കാര്‍ക്ക് സാരമായ പരിക്കുകള്‍ ഒന്നും ഉണ്ടായില്ല.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ആക്സില്‍ ഒടിഞ്ഞു. യാത്രക്കാരെ പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസുകളില്‍ കറ്റിവിട്ടു. പ്രവര്‍ത്തിക്കാത്ത വൈപ്പറും എതിരെ വന്ന വാഹനത്തിന്റെ ലൈറ്റില്‍ നിന്നുളള തീവ്രപ്രകാശവുമാണ് അപകടത്തിന് ഇടയാകകിയതെന്ന ബസ് ജീവനക്കാര്‍ പറഞ്ഞു. ക്യഷ്ണരാജ ട്രാഫിക്ക് പൊലീസ് കേസെടുത്തു. രാത്രി 11.40ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ബസാണ് അപകടത്തില്‍പെട്ടത്.