'42,396 രൂപ കർട്ടൻ വാങ്ങാൻ, വീട് മോടി പിടിപ്പിക്കാനും കേസ് നടത്താനും സർവകലാശാല ഫണ്ട്'; കണ്ണൂർ മുൻ വിസിക്കെതിരെ കെഎസ്‌യു

കണ്ണൂർ സർവകലാശാല മുൻ വിസി ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപങ്ങളുമായി കെഎസ്‌യു. 20 ലക്ഷം രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകൾ കെഎസ്‌യു പുറത്തുവിട്ടു. ഗോപിനാഥ് രവീന്ദ്രൻ കേസ് നടത്താനും വീട് മോടിപിടിപ്പിക്കാനും സർവകലാശാല ഫണ്ട് ഉപയോഗിച്ചെന്നാണ് പ്രധന ആരോപണം.

20, 55000 രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ വിനിയോഗിച്ചുവെന്നുള്ള വിവരാവകാശ രേഖകളാണ് കെഎസ്‌യു പുറത്തുവിട്ടത്. പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. വീട് മോടിപിടിപ്പിക്കാൻ സർവകലാശാല ഫണ്ട് ഉപയോഗിച്ചു, വിസിയുടെ വീട്ടിൽ കർട്ടൻ വാങ്ങാൻ 42,396 രൂപ വിനിയോഗിച്ചെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

Read more

പുനർ നിയമന കാലത്ത് ശമ്പളമായി കൈപ്പറ്റിയ 59 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെടുന്നു. പുനർനിയമനം റദാക്കിയ പശ്ചാത്തലത്തിൽ വിസിയായിരിക്കെ ചെലവഴിച്ച മുഴുവൻ തുകയും തിരിച്ച് പിടിക്കണമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.