ആലപ്പുഴ കുട്ടനാട് ആർ ബ്ലോക്കിൽ എലിപ്പനി സ്ഥിരീകരിച്ചു; എട്ടു വയസുകാരി ആശുപത്രിയിൽ

ആലപ്പുഴ കുട്ടനാട് ആര്‍ ബ്ലോക്കില്‍ എലിപ്പനി ബാധ സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച എട്ടു വയസുകാരി ആശുപത്രിയില്‍ ചികിത്സ തേടി. എലിപ്പനി സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരച്ചിരിച്ചിരുന്നു. ഇവിടെ വെള്ളം വറ്റിക്കാനോ ആളുകളെ ഒഴിപ്പിക്കാനോ ജില്ലാ ഭരണകൂടം ഇതുവരെ നടപടിയെടുത്തിട്ടില്ല.

രോഗം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടും അധികൃതര്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉണ്ട്. ആര്‍ ബ്ലോക്ക് വെള്ളത്താല്‍ ചുറ്റപ്പെട്ട വാര്‍ത്തയറിഞ്ഞ് ജില്ലാ കളക്ടര്‍ ടിവി അനുപമ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.