പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്; ലാൻഡ് ബോർഡ് സിറ്റിംഗ് ഇന്ന്, രേഖകൾ സമർപ്പിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും

പി വി അൻവറിനെതിരായ മിച്ചഭൂമി കേസിൽ ലാൻഡ് ബോർഡ് സിറ്റിംഗ് ഇന്ന്. താമരശ്ശേരി ലാൻഡ് ബോർഡിന്റെ സിറ്റിംഗാണ് ഇന്ന് നടക്കുക. കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ അൻവറിനും കുടുംബാംഗങ്ങൾക്കും നൽകിയ സമയ പരിധിയും ഇന്ന് അവസാനിക്കും.

അൻവറോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച് ലാൻഡ് ബോർഡിനു മുൻപിൽ ഇതുവരെ വിശദമായ രേഖകൾ ഒന്നും സമർപ്പിച്ചിട്ടില്ല. അൻവറിന്റെയും കുടുംബത്തെയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നാണ് ലാൻഡ് ബോർഡ് കണ്ടെത്തൽ.

എന്നാൽ ഇതിലേറെ ഭൂമി കൈവശമുണ്ടെന്നാണ് പരാതിക്കാരനായ കെ.വി.ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ അൻവറിന് സെപ്റ്റംബർ 7 വരെ സമയം നൽകിയത്.