വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു; രക്ഷപ്പെടുത്താൻ പരിശ്രമിച്ച് വനം വകുപ്പും, ഫയർഫോഴ്സും

കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു.പെരിങ്ങത്തൂരിലാണ് സംഭവം.രാവിലെ പത്തുമണിയോടെയാണ് പുലിയെ കിണറ്റിൽ കണ്ടത്.പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അണിയാരം മാമക്കണ്ടി പീടികയിൽ സുധിയുടെ നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിലാണ് പുലി വീണത്.

Read more

ജനവാസമേഖലയാണിതെന്നത് ഏറെ ആശങ്കകൾ ഉയർത്തുന്നുണ്ട്. രണ്ട് കിലോമീറ്റർ അകലെ കനകമലയാണ് പ്രദേശത്തോട് ചേർന്ന വനമേഖല. എന്നാൽ അവിടെയും പുലിയുടെ സാന്നിധ്യം ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി.