കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യവിൽപ്പന; ഏകപക്ഷീയ തീരുമാനം ഉണ്ടാവില്ലെന്ന് മന്ത്രി എം.വി ​ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മദ്യവിൽപ്പന നടത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.വി ​ഗോവിന്ദൻ മാസ്റ്റർ.

മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അടിസ്ഥാനമില്ലാത്ത ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ട്ലറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ബിവറേജ് ഔട്ട്ലറ്റിനുള്ള സൗകര്യം ഒരുക്കാമെന്നു കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ടെന്നും അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

കെ.എസ്‌.ആർ.ടി.സി ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ ബെവ്‌കൊയ്ക്ക് വാടകയ്‌ക്ക് നൽകുമെന്നായിരുന്നു ​ഗതാ​ഗത മന്ത്രി ആന്റണി രാജു മുമ്പ് ഈ വിഷയത്തിൽ പ്രതികരിച്ചത്.

Read more

മദ്യവിൽപന ആരംഭിക്കാനുള‌ള സന്നദ്ധത ബെവ്കൊ അറിയിച്ചതായും ഇത് കെഎസ്‌ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞിരുന്നു.