ഇനി എൽ.ജെ.ഡി ഇല്ല, ജെ.ഡി.എസ് മാത്രം; ലയനം ഉടനെ എന്ന് എം.വി ശ്രേയാംസ് കുമാർ

എൽജെഡി പാർട്ടി ജെഡിഎസിൽ ലയിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനം. കോഴിക്കോട് നടന്ന എൽജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമായത്. ഇരു മുന്നണികളും തമ്മിലുള്ള ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂർത്തിയാവും. ഇരു മുന്നണികളും തമ്മിൽ ചില വിയോജിപ്പുകൾ ഉണ്ടായിരുന്നു. ചർച്ച നടത്തി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കഴിഞ്ഞുവെന്നും ജെഡിഎസുമായി യോജിച്ച് പോകാൻ എൽജെഡി തീരുമാനിക്കുകയായിരുന്നെന്നും പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ വ്യക്തമാക്കി.

Read more

ഭാരവാഹിത്വങ്ങൾ തുല്യമായി വീതിക്കും. ലയന സമ്മേളനം ഉടൻ നടത്താനും തീരുമാനമായിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനം. മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും എം.വി ശ്രേയാംസ് കുമാർ അറിയിച്ചു. സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുന്നതിൽ തർക്കമില്ല. പാർട്ടി ഒന്നാവുമ്പോൾ ഭാവി കാര്യങ്ങൾ ആ പാർട്ടിയാണ് തീരുമാനിക്കുക. വർഗ്ഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ല. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും. നിലവിലെ പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരും