വീണ്ടും ലോക കേരള സഭ, വിദേശ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും

വീണ്ടും ലോക കേരള സഭ നടത്താനുള്ള ഒരുക്കവുമായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്. അടുത്തമാസം സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി.

അടുത്ത മാസം 19 മുതല്‍ 22 വരെ പരിപാടി സംഘടിപ്പിച്ചേക്കും. ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സൗദി സമ്മേളനവും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ലോക കേരള സഭ സംഘടിപ്പിക്കുന്നത് വലിയ വിമര്‍ശനത്തിനിടയാക്കും. കേന്ദ്രം യാത്രാനുമതി നല്‍കുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Read more

ഈ വര്‍ഷം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടത്തിയ ലോക കേരള സഭ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സമ്മേളന സംഘാടനത്തിന്‍റെ പേരിലുള്ള കോടികളുടെ പണപ്പിരിവും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തുള്ള സർക്കാരിന്റെ ധൂർത്തും അന്ന് ഏറെ ചർച്ചകൾക്കും വിവദങ്ങൾക്കും കാരണമായിരുന്നു.