ഇതാണ് സിനിമ, അബ്സല്യൂട് സിനിമ. ട്വിസ്റ്റുകളും അപ്രതീക്ഷിത മുഹൂർത്തങ്ങളും ഒകെ കൊണ്ട് കാണികളുടെ ത്രില്ലപിടിപികുന്ന സിനിമ. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ആരും ഇങ്ങനെ ഉള്ള ട്വിസ്റ്റോ ഇങ്ങനെ ഒരു മത്സരഫലമോ പ്രതീക്ഷിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 112 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വെറും 95 റൺസിന് പുറത്ത്. ഫലമോ, ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ മത്സരത്തിൽ പഞ്ചാബിന് 16 റൺസ് ജയം.
ബാറ്റിംഗിൽ പഞ്ചാബ് താരങ്ങൾ എല്ലാവരും തന്നെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. 112 റൺസ് വിജയലക്ഷ്യം വെച്ചിറങ്ങിയ കൊൽക്കത്തയ്ക്കാകട്ടെ അതിലും മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കുന്ന താരങ്ങളുമായിരുന്നു സമ്പാദ്യം. മത്സരത്തിൽ വിജയിച്ചതിനു ശേഷം ശ്രേയസ് അയ്യർ സംസാരിച്ചു.
ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:
Read more
” ആദ്യം ചെയ്‌യേണ്ട പ്രധാന കാര്യം നമ്മൾ വിനയത്തോടെ പെരുമാറുകയാണ് വേണ്ടത്. ഇത്രയും ഓവർ ഹൈപ് ആകേണ്ട ആവശ്യമില്ല. ഈ മത്സരത്തിൽ സംഭവിച്ച പോസിറ്റീവുകൾ എടുത്ത് അടുത്ത മത്സരത്തിൽ മികച്ചതാകാനാണ് ശ്രമിക്കേണ്ടത്” ശ്രേയസ് അയ്യർ പറഞ്ഞു.