മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു

എറണാകുളം അങ്കമാലി അതിരൂപതയില്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരിന്റെ രാജി വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് അവസാനമാകുന്നത്. ഇതോടെ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി നിയമിച്ചു.

പ്രായാധിക്യം മൂലമുള്ള ആരോഗ്യ കാരണങ്ങളാല്‍ രാജി സമര്‍പ്പിക്കുന്നുവെന്നാണ് സഭ മേലധ്യക്ഷന്‍മാര്‍ വ്യക്തമാക്കിയത്. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണവും അഡ്മിനിസ്‌ട്രേറ്ററുടെ നിയമനവും സംബന്ധിച്ച പ്രശ്നങ്ങള്‍ അതിരൂപതയില്‍ തര്‍ക്കത്തിന് കാരണമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചത്.

ജോസഫ് പ്ലാപാനിയ്ക്ക് വിമത വിഭാഗത്തെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് സഭയുടെ വിലയിരുത്തല്‍. നേരത്തെ സെപ്റ്റംബറില്‍ ബോസ്‌കോ പുത്തൂര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു.