വിവാഹം സെപ്റ്റംബര്‍ നാലിന്; 'പാര്‍ട്ടി ക്ഷണക്കത്ത്' പങ്കുവെച്ച് സച്ചിന്‍

മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം സച്ചിന്‍ ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. ഇതുസംബന്ധിച്ച സിപിഐഎമ്മിന്റെ വിവാഹ ക്ഷണക്കത്ത് സച്ചിന്‍ ദേവ് പങ്കുവെച്ചു.

തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് ചടങ്ങ് നടക്കുക. എ.കെ.ജി സെന്ററിലെ വിവാഹത്തിന് ശേഷം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാല്‍ ഒരുക്കുന്ന സൃഹദ വിരുന്നിന്റെ ക്ഷണക്കത്താണ് പങ്കുവച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 4 മണി മുതലാണ് സൗഹൃദ വിരുന്ന്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പേരിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്.

മാര്‍ച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എകെജി സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു.

Read more

21ാം വയസില്‍ ആര്യ തിരുവനന്തപുരം മേയര്‍ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിന്നാണ് സച്ചിന്‍ ദേവ് വിജയിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിന്‍.