മറിയക്കുട്ടിക്കും അന്നയ്ക്കും പെന്‍ഷനെത്തി; എല്ലാവര്‍ക്കും മുഴുവന്‍ പണവും നല്‍കണമെന്ന് മറിയക്കുട്ടി

വിവാദങ്ങള്‍ക്കൊടുവില്‍ മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കി. ഒരു മാസത്തെ പെന്‍ഷനാണ് ഇരുവര്‍ക്കും ലഭിച്ചത്. പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മറിയക്കുട്ടിയും അന്നയും തെരുവില്‍ ഭിക്ഷ യാചിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിമാലി സര്‍വീസ് സഹകരമ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തിയാണ് പെന്‍ഷന്‍ നല്‍കിയത്.

അതേ സമയം പെന്‍ഷന്‍ തുക ലഭിച്ചിട്ടും ഇരുവരുടെയും പ്രതിഷേധം അവസാനിച്ചിട്ടില്ല. ഏറെ കാലമായി പെന്‍ഷന്‍ മുടങ്ങിയെന്നും ലഭിച്ചത് ഒരു മാസത്തെ പെന്‍ഷന്‍ തുകയാണെന്നും മുഴുവന്‍ പണവും നല്‍കണമെന്നുമാണ് ഇരുവരുടെയും ആവശ്യം. സാധാരണക്കാരായ നിരവധി ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പ്രതിഷേധിച്ചത്. എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും നടത്തിയ പ്രതിഷേധം പൊതുസമൂഹം ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ദേശാഭിമാനി ദിനപത്രത്തില്‍ മറിയക്കുട്ടിയ്ക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും, മകള്‍ വിദേശത്താണെന്നും സ്വന്തമായി രണ്ട് വീടുകളുണ്ടെന്നും വാര്‍ത്ത വന്നിരുന്നു.

ഇതിന് പിന്നാലെ മറിയക്കുട്ടിയുടെ യഥാര്‍ത്ഥ ആസ്തിയെ സംബന്ധിച്ച് മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മറിയക്കുട്ടിയ്ക്ക് സ്വന്തമായി വീടില്ലെന്നും, മകള്‍ അടിമാലിയില്‍ ലോട്ടറി കച്ചവടം നടത്തി വരുകയാണെന്നും മാധ്യമങ്ങള്‍ കണ്ടെത്തി. ഇതോടെ ദേശാഭിമാനി തിരുത്തുമായി മുന്നോട്ട് വന്നതും വലിയ വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ