ദുരൂഹതകളൊഴിയാതെ മിഷേല്‍ ഷാജി കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവിടാതെ കോടതി; ക്രൈം ബ്രാഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ത്യശാസന

കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി കേസില്‍ സിബിഐ അന്വേഷണം ഇല്ല. 2017ല്‍ ആയിരുന്നു മിഷേലിന്റെ മൃതദേഹം കൊല്ലപ്പെട്ട നിലയില്‍ കൊച്ചി കായലില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

നിലവിലെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു. 2017 മാര്‍ച്ച് 5ന് ആയിരുന്നു പിറവം മുളക്കുളം സ്വദേശി മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. കാണാതായ ദിവസം വൈകുന്നേരം 5ന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ ദൃശ്യങ്ങളാണ് ഒടുവില്‍ പൊലീസിന് ലഭിച്ചത്.

അടുത്ത ദിവസം വൈകുന്നേരത്തോടെ കൊച്ചി കായലില്‍ ഐലന്റ് വാര്‍ഫിന് സമീപം മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മിഷേല്‍ കൊല്ലപ്പെട്ടതാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇതേ തുടര്‍ന്നായിരുന്നു ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയതും.

കേസ് ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും കേസില്‍ പുരോഗതി ഉണ്ടാകാതിരുന്നതിനാല്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കി കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇതേ തുടര്‍ന്നായിരുന്നു മിഷേലിന്റെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

Latest Stories

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും