കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജസ് കോർപ്പറേഷൻറെ ഔട്ട്ലെറ്റുകൾ തുറക്കാനുളള തീരുമനത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധസമിതി.
മദ്യക്കടകൾ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് മദ്യ വിരുദ്ധ സമിതി പ്രസിഡൻറ് പ്രസാദ് കുരുവിള പറഞ്ഞു.
സർക്കാർ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും. മദ്യം വാങ്ങാനെത്തുന്നവർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ.സി ബസ് സ്റ്റാന്റുകളിൽ മദ്യക്കടകൾ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ലേലനടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വിൽക്കുന്നതിനെ ആർക്കും തടയാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്.
ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ വാടകമുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Read more
സ്ത്രീ യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. സ്റ്റാൻഡിൽ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.