ഇപ്പോള്‍ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത് സൗന്ദര്യം കൂടി നോക്കിയാണെന്ന് മന്ത്രി ജി. സുധാകരന്‍

നാട്ടില്‍ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ സൗന്ദര്യം കൂടി നോക്കിത്തുടങ്ങിയെന്നും ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും റോഡുകളും അതിന് ഉത്തമ ഉദാഹരണമാണെന്നും മന്ത്രി ജി സുധാകരന്‍. 2016 17 കാലയളവില്‍ കിഫ്ബിയിലുള്‍പ്പെടുത്തി നവീകരിച്ച കണിച്ചുകുളങ്ങര ബീച്ച്- എന്‍എച്ച് 66 റോഡ്, കഞ്ഞിക്കുഴി മുഹമ്മ റോഡിന്റെയും നവീകരിച്ച തിരുവിഴ ക്രോസ് റോഡിന്റെയും ഉദ്ഘാടനം  കണിച്ചുകുളങ്ങരയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മൂന്ന് പ്രളയം നേരിട്ട ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് ഇപ്പോള്‍ പഴയതിലും നന്നായി പുനര്‍നിര്‍മ്മിച്ചു. 200 കോടി രൂപ മുടക്കി വീണ്ടും റോഡ് ആധുനീകവത്കരിക്കും. ഒപ്പംതന്നെ 15 ചെറുകിട പാലങ്ങള്‍ നിര്‍മ്മിച്ച് നീരൊഴുക്ക് സുഗമമാക്കും. ഈ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നിര്‍മ്മാണം ആരംഭിക്കും. തിരുവല്ല അമ്പലപ്പുഴ റോഡ് 69 കോടി രൂപ ചെലവഴിച്ചു പുനര്‍നിര്‍മ്മിച്ചു. കുട്ടനാട്ടിലെ മുഴുവന്‍ റോഡുകളും പുതുക്കി പണിയുകയാണ്. കുപ്പപ്പുറം മുതല്‍ കരുവാറ്റ വരെയുള്ള റോഡുകള്‍ക്ക് ആവശ്യമായ പടഹാരം പാലത്തിന്റെ ഉദ്ഘാടനവും നടന്നു കഴിഞ്ഞു. ആധുനികമായ വികസനത്തിന് കാര്യത്തില്‍ പുറകില്‍ നിന്ന സ്ഥലമാണ് കുട്ടനാട്. ആലപ്പുഴ, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ പ്രധാന റോഡുകളുടെ വികസനം ടൂറിസം, തീര്‍ത്ഥാടനം എന്നിവയ്ക്ക് ഗുണകരമാകുന്ന വിധമാണ് ചെയ്യുന്നത്-മന്ത്രി പറഞ്ഞു.

2016- 17 കാലയളവില്‍ കിഫ്ബിയില്‍ നിന്നും 12.3 കോടി രൂപ ചെലവഴിച്ച് കണിച്ചുകുളങ്ങര -ബീച്ച് എന്‍. എച്ച് കായിപ്പുറം കായലോരം പദ്ധതിയില്‍ നവീകരിച്ച കണിച്ചുകുളങ്ങര ബീച്ച് എന്‍. എച്ച് -66 റോഡ്, കഞ്ഞിക്കുഴി മുഹമ്മ റോഡിന്റെയും 2017-18 കാലയളവില്‍ ബജറ്റില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തിരുവിഴ ക്രോസ് റോഡിന്റെയും പണി പൂര്‍ത്തീകരിച്ചു. കേരളത്തിലെ നഗരവീഥികളും ഗ്രാമവീഥികളും ദേശീയപാത നിലവാരത്തില്‍ ഉയര്‍ത്തി വികസന പ്രവര്‍ത്തനത്തിന് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്