രാജീവ്ഗാന്ധി ഏവിയേഷന്‍ ടെക്‌നോളജിയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ കെ എം ധന്യയെ ആരും ഏറ്റെടുക്കാന്‍ വരേണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍.ധന്യയുടെ പഠനത്തിന് സുരേഷ് ഗോപി 50,000 രൂപ നല്‍കിയെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായാണ അദേഹം എത്തിയത്. ധന്യയെ പട്ടികവര്‍ഗ വികസന വകുപ്പ് ദത്തെടുത്തിട്ടുണ്ട്. ഇതും പറഞ്ഞ് ഇനി ആരും ഇതുവഴി വരേണ്ടെന്നും അദേഹം പറഞ്ഞു.
രണ്ടുവര്‍ഷ കോഴ്സിനു ഫീസായി സര്‍ക്കാര്‍ നല്‍കുന്നത് 33 ലക്ഷം രൂപയാണ്. ഇതു സര്‍ക്കാരിന് നല്‍കാന്‍ കഴിയുമെങ്കില്‍ കോഷന്‍ ഡെപ്പോസിറ്റിനത്തില്‍ 50,000 രൂപ നല്‍കുന്നതിന് ആരും രംഗത്തുവരണ്ട. അതും വകുപ്പ് നല്‍കും. ആദ്യഗഡുവായി 8.50 ലക്ഷം രൂപ വകുപ്പ് നല്‍കിയിട്ടുണ്ട്.
Read more
പൈലറ്റ് പഠനത്തിനായി ഈ വര്‍ഷം രണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. എല്ലാ ഫീസും ഘട്ടംഘട്ടമായി നല്‍കുന്നുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ കൊല്ലത്ത് പറഞ്ഞു.