വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസ്സഹം

വായു മലിനീകരണം ഗുരുതരമായ ഡല്‍ഹിയിൽ ജനജീവിതം ദുസഹം. രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. അതേസമയം സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുളള തീരുമാനത്തിലാണ് ഡല്‍ഹി സർക്കാർ.

നേരത്തെ 50 ശതമാനം സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം ചെയ്യണമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചരിരുന്നു. അതേസമയം മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി) ഒന്നിലധികം സ്ഥലങ്ങളിൽ രാത്രികാല ശുചീകരണവും റോഡ് വൃത്തിയാക്കലും നടത്തി. എൻഡിഎംസി വൈസ് ചെയർമാനും ബിജെപി നേതാവുമായ കുൽജീത് സിംഗ് ചാഹലിൻ്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ.