കളിയാരവം കഴിഞ്ഞു; ആരാധകസംഘം തെരുവുകളില്‍ ഉയര്‍ത്തിയ ബോര്‍ഡുകള്‍ ഇനി നീക്കണം; നിര്‍ദേശവുമായി മന്ത്രി എം.ബി രാജേഷ്

ലോകകപ്പ് ഫുട്‌ബോള്‍ ആരവം കഴിഞ്ഞതോടെ കേരളത്തിലെ തെരുവുകളില്‍ ആരാധകസംഘം ഉയര്‍ത്തിയ എല്ലാ പ്രചാരണ ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് മന്ത്രി എംബി രാജേഷ്. നീക്കിയ ബോര്‍ഡുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കളിയാരവം ഒഴിഞ്ഞു; ബോര്‍ഡുകള്‍ ഇനി ആവേശത്തോടെ നീക്കാം എന്ന ബോര്‍ഡ് സഹിതം ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Read more

ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുകയും അത് ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂറ്റനാട് സെന്ററില്‍ നിന്നും അര്‍ജന്റീനയുടെ ഫ്‌ളക്‌സ് ബോര്‍ഡ് അഴിച്ചു മാറ്റുന്ന ആരാധകരെ അദേഹം അഭിനന്ദിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ മാതൃകാപരമാണെന്നും അദേഹം പറഞ്ഞു.