സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. വരുംദിവസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ മധ്യപടിഞ്ഞാറന്‍ ഭാഗത്തായി ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നാണ് കണക്കു കൂട്ടല്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ഉണ്ടായേക്കുമെന്നാണ് സൂചന.
Read more
തിങ്കളാഴ്ച തൃശൂര്‍ ജില്ലയിലും ചൊവ്വാഴ്ച എറണാകുളം ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.