'മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത് മുസ്ലീം സമുദായത്തെ അവഹേളിക്കാന്‍; ഇടത് നിലപാട് കാപട്യം'

മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമന്റെില്‍ തിരക്കിട്ട് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത് മുസ്ലീം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലീം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം. ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്തുനില്‍പ് നടത്തും. വന്‍കിട കുത്തകകള്‍ക്കു വേണ്ടി നിലപാടെടുക്കുന്ന ബി.ജെ.പി സര്‍ക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യുകയാണ്. ഇത്രയും ജനവിരുദ്ധമായൊരു സര്‍ക്കാറിനെ രാജ്യം തൂത്തെറിയുകതന്നെ ചെയ്യും.

മുത്തലാഖ് വിഷയത്തില്‍ സഹകരിക്കാന്‍ തയാറാവാത്ത ഇടതുനിലപാട് കാപട്യമാണ്. എല്ലാകാര്യത്തിലും ഇടതുപക്ഷം ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അലിഖിത സഹകരണത്തോടെയാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്