ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയില്‍. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് മുഹമ്മദ് ഫൈസലിന്റെ ആവശ്യം. ഫൈസലിനുവേണ്ടി അഭിഭാഷകന്‍ കെആര്‍ ശശി പ്രഭുവാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഈ മാസം ഒന്‍പതിന് പരിഗണിക്കും.
വധശ്രമക്കേസില്‍ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിന്റെ ഇതേ തുടര്‍ന്നാണ് ലോക സഭാംഗത്വം റദ്ദാക്കിയത്. ലോക സഭാ സെക്രട്ടേറിയറ്റ് ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് വിജ്ഞാപനമിറക്കിയത്. രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടമാകുന്നത്.
Read more
കവരത്തി കോടതി വധശ്രമക്കേസില്‍ ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. തുടര്‍ന്ന് വീണ്ടും എംപി സ്ഥാനം നേടിയെടുത്തു. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ പത്തു വര്‍ഷത്തേക്കാണ് കവരത്തി കോടതി ശിക്ഷിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് മുഹമ്മദ് ഫൈസലിന് വീണ്ടും എംപി സ്ഥാനം നഷ്ടമായത്.