''ശബരിമല വിഷയത്തിൽ യെച്ചൂരിക്ക് ഒപ്പമാണോ പാർട്ടിയും സർക്കാരും?'';  മുല്ലപ്പള്ളി രാമചന്ദ്രൻ 

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാവുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പാർട്ടിയുടെയും സർക്കാരിൻറെയും നിലപാട് സമാനമാണോയെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രനും നിലപാട് വ്യക്തമാക്കണം. അതേസമയം തന്നെ ശബരിമല യു.ഡി.എഫിന്‍റെ പ്രധാന വിഷയമല്ലെന്നും വികസനമാണ് മുദ്രാവാക്യമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇടപെട്ടില്ല. കെ. സുധാകരന്‍റെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. കോ-ലീ-ബി സഖ്യമെന്നത് പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണ്. സി.പി.എം-ബി.ജെ.പി ബന്ധം പുറത്തായതിന്‍റെ വെപ്രാളമാണിത്. നേമത്തെ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​നത്തെ അ​നു​കൂ​ലി​ച്ച​ സി.​പി.​എം നി​ല​പാ​ട്​ ശ​രി​യാ​യി​രു​ന്നുവെന്നാ​ണ്​ യെ​ച്ചൂ​രി ബുധനാഴ്ച മാധ്യമങ്ങളോട് പ​റ​ഞ്ഞ​ത്. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്​ എ​ന്തി​നെ​ന്ന്​ അ​റി​യി​ല്ല. ഭ​ര​ണ​ഘ​ട​ന പ​റ​യു​ന്ന തു​ല്യ​ത​യാ​ണ്​ പാ​ർ​ട്ടി ന​യ​മെ​ന്നും യെച്ചൂരി വ്യ​ക്ത​മാ​ക്കിയിരുന്നു.

വി​വാ​ദ ​വി​ഷ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി വി​ക​സ​ന​ത്തി​ൽ ഊന്നി തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നൊ​രു​ങ്ങ​വെ യെ​ച്ചൂ​രി ത​ന്നെ​യാ​ണ്​ ശ​ബ​രി​മ​ല​യെ കേ​ന്ദ്രബി​ന്ദു​വാ​ക്കി​യ​ത്.​ ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ച എ​ൽ.​ഡി.​എ​ഫ്​ ലോ​ക്​​സ​ഭ തി​ര​ഞ്ഞെ​ടു​പ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം