നഗരസഭാ അദ്ധ്യക്ഷന്‍മാര്‍ക്കും പേഴസണല്‍ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാമെന്ന് സര്‍ക്കാര്‍

നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അധ്യക്ഷന്മാര്‍ക്ക് ഇഷ്ടമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫായി നിര്‍മ്മിക്കാം എന്നും ഉത്തരവില്‍ പറയുന്നു.

നിലവില്‍ എല്‍ഡിസി റാങ്കിലുള്ളവരെ ആയിരുന്നു പേഴസണല്‍ സ്റ്റാഫുകളായി നിയമിച്ചിരുന്നത്. കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനത്തിലാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനം നടത്തുക. ഇവരുടെ ശമ്പളം തനത് ഫണ്ടില്‍ നിന്നും നല്‍കും.

Read more

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രാഷ്ടീയക്കാരെ നിയമിക്കുന്നതിനെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. 20ല്‍ അധികം പേഴ്സണല്‍ സ്റ്റാഫുകളാണ് മന്ത്രിമാര്‍ക്കുള്ളത്. പെന്‍ഷനുവേണ്ടി രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫുകളെ മാറ്റുകയാണ്. ഇത് അധിക ബാധ്യതാണ് ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി പൊതുജനത്തിന്റെ പണമാണ് പാഴാക്കുന്നത് എന്നുമായിരുന്നു ഗവര്‍ണറുടെ ആരോപണം. നിയമനത്തിന്റ പേരില്‍ റിക്രൂട്ട്മെന്റാണ് നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.