സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.
തിരുവനന്തപുരം തിരുവല്ലം പാലത്തിന് സമീപം നിയന്ത്രണം തെറ്റി വന്ന കാര്‍ ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
Read more
കാറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റിയതെന്നാണ് അപകടത്തില്‍പ്പെട്ട കാറില്‍ സഞ്ചരിച്ചവര്‍ നല്‍കിയ മൊഴി. കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.