"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

ഇന്ത്യൻ ടീമിൽ 2015 മുതൽ ഉള്ള താരമാണ് സഞ്ജു സാംസൺ. എന്നാൽ അദ്ദേഹത്തിന് മതിയായ അവസരങ്ങൾ നൽകുന്നതിൽ ബിസിസിഐ പരാജയപ്പെട്ടിരുന്നു. ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയുടെ സ്ഥാനത്താണ് ഇപ്പോൾ സഞ്ജു കളിക്കുന്നത്. അവസാനമായി കളിച്ച അഞ്ച് ടി 20 മത്സരങ്ങളിൽ നിന്ന് 3 തകർപ്പൻ സെഞ്ചുറിയാണ് മലയാളി താരം അടിച്ചെടുത്തത്.

ഇനി അടുത്ത ജനുവരി അവസാനം ഇംഗ്ലണ്ടിനെതിരെ നടക്കാൻ പോകുന്ന ടി 20 പരമ്പരയിലാണ് ഇന്ത്യൻ നീല കുപ്പായത്തിൽ സഞ്ജുവിനെ ആരാധകർക്ക് കാണാൻ സാധിക്കുക. എന്നാൽ ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജുവിനെ കേരളം ടീം തിരഞ്ഞെടുത്തിരുന്നില്ല. അതിനെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” നമുക്ക് സഞ്ജു സാംസണെ കുറിച്ച് സംസാരിക്കാം. ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ അദ്ദേഹത്തിന്റെ പേര് കേരള ടീമിൽ കണ്ടില്ല. എന്താ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. ചില ഫാൻ പേജസിൽ ഞാൻ കണ്ടു സഞ്ജു ടീമിനോട് പറഞ്ഞു പരിക്ക് കാരണം അദ്ദേഹത്തിനെ ഇത്തവണ മാറ്റി നിർത്തണം എന്നൊക്കെ”

ആകാശ് ചോപ്ര തുടർന്നു:

“പക്ഷെ സഞ്ജുവിനെ അവർ തിരഞ്ഞെടുത്തില്ല. ഈ സമയത്ത് സഞ്ജു വിജയ് ഹസാരെ കളിക്കാതെയിരിക്കുന്നത് മണ്ടത്തരമാണ്. ടി 20 യിൽ സെഞ്ച്വറി അടിച്ചത് മാത്രമല്ല ഏകദിനത്തിലും അവൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. റിഷബ് പന്തിന്റെ കാര്യത്തിലും ഉറപ്പില്ല, കാരണം അദ്ദേഹവും തന്റെ മികവ് ഏകദിനത്തിൽ കാട്ടാനുണ്ട്. അത് കൊണ്ട് തന്നെ അവനും വിജയ് ഹസാരെ ടൂർണമെന്റ് കളിക്കണം. പിന്നെ എങ്ങനെ സഞ്ജു ചാമ്പ്യൻസ് ട്രോഫി കളിക്കാനാണ്” ആകാശ് ചോപ്ര പറഞ്ഞു.

Read more