ഭീഷണിപ്പെടുത്തി വ്യാജ തെളിവുണ്ടാക്കാൻ ശ്രമം; കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംപി ഗോവിന്ദൻ. കേസിൽ മൊഴിയെടുക്കുമ്പോൾ ഭീഷണിപ്പെടുത്തി വ്ാജ തെളിവുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുൻ മന്ത്രിയും എംഎൽഎയുമായ എ സി മൊയതീൻ ഉൾപ്പെടെ സിപിഎം നേതാക്കൾ പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസിലാണ് പാർട്ടിസെക്രട്ടറിുടെ പ്രതികരണം.

കൗണ്‍സിലര്‍ അരവിന്ദാക്ഷനെ കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തി. മൊയ്തീന്‍ ചാക്കില്‍ പണവുമായി പോകുന്നതു കണ്ടു എന്നുപറയാന്‍ നിര്‍ബന്ധിച്ചുവെന്ന് എംപി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രം സഹകരണമേഖലയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചു.

Read more

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങൾക്കും നേരെ നടക്കുന്നത് കള്ളപ്രചാരവേലയാണ്. കരിവന്നൂരിലെ ഇഡി പരിശോധനയും അതിന്റെ ഭാഗമായി നടക്കുന്നതാണ്. കരിവന്നൂരിലെ കേസ് സർക്കാർ ഫലപ്രദമായി അന്വേഷിച്ചതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.