അനാവശ്യമായി പേര് വലിച്ചിഴയ്ക്കുന്നു, ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും: ഹൈബി ഈഡന്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോൻസൺ മാവുങ്കലിന്റെ കേസിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് ഹൈബി ഈഡൻ എംപി. പ്രവാസി മലയാളി ഫെഡറേഷൻ ക്ഷണിച്ചത് അനുസരിച്ചാണ് മോൻസന്‍റെ വീട് സന്ദർശിച്ചത്. വീട്ടില്‍ മ്യൂസിയമുണ്ടെന്നും സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അന്നാണ് ആദ്യമായും അവസാനമായും മോൻസനെ കണ്ടതെന്നും താൻ മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

മോന്‍സന്‍റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാം. ഒരു ഫോണ്‍ കോള്‍ പോലും മോന്‍സണുമായി താന്‍ നടത്തിയിട്ടില്ല. കേസിൽ തന്‍റെ പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെയും പരാതിക്കാര്‍ക്കെതിരെയും മാനനഷ്ടക്കേസ് നൽകും. തന്നെക്കുറിച്ചു പരാതിക്കാർ അവ്യക്തമായ കാര്യങ്ങൾ പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ്. തട്ടിപ്പിന് ഇരയായവരോട് സഹതാപമുണ്ടെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. സാമ്പത്തിക ക്രമക്കേടില്‍ പൊതുരംഗത്തുള്ളവരെ വലിച്ചിഴയ്ക്കുമ്പോള്‍ സത്യാവസ്ഥയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

കേസ് അട്ടിമറിക്കാൻ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർ കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹൈബി ഈഡൻ കൊച്ചിയിൽ പറഞ്ഞു

Latest Stories

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ആ കയ്യാങ്കളിക്ക് ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു.. ഇപ്പോള്‍ കണ്ടത് സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനുള്ള തറവേല: എം പത്മകുമാര്‍

ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

'ഒഴിയാൻ തയാർ'; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

സംശയങ്ങള്‍ മാറ്റിവക്കേണ്ട സമയമായിരിക്കുന്നു, അവനെ നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുന്നതിനും