നവരാത്രി ദിനത്തിൽ എത്തിയ 'നവമി'; അമ്മത്തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പുതിയ അതിഥി

നവരാത്രി ദിനത്തിൽ തൈക്കാട് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് നവമി എന്ന് പേരിട്ട് അധികൃതർ. ശനിയാഴ്ച രാത്രിയോടെയാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയത് എന്ന് മന്ത്രി വീണ ജോർജ്ജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

നവരാത്രി ദിനത്തിൽ എത്തിയ കുഞ്ഞിന് നവമി എന്ന് പേരിട്ടെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയാണ് അറിയിച്ചത്. അമ്മത്തൊട്ടിൽ എത്തുന്ന 609-ാമത്തെ കുഞ്ഞാണ് നവമി.

ഈ വർഷം ഇതുവരെ തിരുവനന്തപുരത്തു ‘അമ്മ തൊട്ടിലിൽ 15 കുഞ്ഞുങ്ങളെയാണ് ലഭിച്ചത്. ഈയിടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ അരുൺ ഗോപിക്കൊപ്പം കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നൽകുമെന്നും മന്ത്രി പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു.

Read more