ട്രക്ക് കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ; അടിയൊഴുക്ക് വെല്ലുവിളി, ഡ്രോൺ പരിശോധന ഉടൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തിൽ. ട്രക്ക് കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. പുഴയുടെ അടിയിലേക്ക് പോകാനാകുമോ എന്നത് സംബന്ധിച്ച് പരിശോധന. അതേസമയം ഇടവിട്ട് പെയ്യുന്ന മഴയും പുഴയുടെ അടിയൊഴുക്കും ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.

അപകട സാധ്യതയില്ലെങ്കിൽ മുങ്ങൽ വിദഗ്ധർ പുഴയുടെ അടിയിലേക്ക് പോകും. 3 ബോട്ടുകളിലായി 15 അംഗ സംഘമാണ് പുഴയിൽ പരിശോധന നടത്തുന്നത്. അതേസമയം പുഴയുടെ തീരത്ത് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഉടൻ ആരംഭിക്കും. പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്താനായി സൈനിക സംഘമെത്തിയിട്ടുണ്ട്. ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷൻ പ്ലാൻ തയാറാക്കിയിരുന്നു. പുതിയതായി ഒരു ലോങ് ബൂം എക്സ്കവേറ്റർ കൂടി എത്തിച്ചിട്ടുണ്ട്.

ട്രക്ക് പുറത്ത് എടുക്കുക എന്നതിനേക്കാൾ ഉപരി അർജുനെ കണ്ടെത്തുന്നതിനാണ് പ്രാധാന്യമെന്ന് സൈന്യം അറിയിച്ചു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കുമെന്നും സൈന്യം അറിയിച്ചു. അതേസമയം പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ അത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

അതേസമയം പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് കനത്ത വെല്ലുവിളിയാണെന്ന് ഡിഫൻസ് പിആർഎ കമാൻഡർ അതുൽ പിള്ള അറിയിച്ചു. കുത്തൊഴുക്ക് ക്രമപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും ഒഴുക്ക് നിയന്ത്രിച്ചാൽ മാത്രമേ രക്ഷാപ്രവർത്തനം വിജയകരമാകൂവെന്നും അതുൽ പിള്ള വ്യക്തമാക്കി. പുഴയിലെ വെള്ളത്തിന്‍രെ ഒഴുക്ക് സുഗമമാക്കാൻ സഹായകരമാകും. ഒഴുക്ക് നിയന്ത്രിച്ചാൽ ഡൈവേഴ്സിന് ദൗത്യം എളുപ്പമാകും. വെള്ളത്തിനിടിയിൽ മണ്ണിടിച്ചിലിന്‍റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്. മരങ്ങൾ ഉൾപ്പെടെ അടിഞ്ഞുകൂടിയത് ഡൈവർമാർക്ക് വെല്ലുവിളിയാണെന്നും രണ്ട് മണിക്കൂർ മഴ മാറി നിന്നാൽ ഡൈവിങ് വിജയകരമാക്കാമെന്നും അതുൽപിള്ള വ്യക്തമാക്കി.

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ