കേരളത്തിൽ കുതിച്ച് യുഡിഎഫ്, അകൗണ്ട് തുറക്കാൻ എൻഡിഎ

കേരളത്തിൽ 17 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം. രണ്ടിടത്ത് എൻഡിഎ, എൽഡിഎഫ് ആലത്തൂരിൽ മാത്രം. അതേസമയം 2019ലെ ഭൂരിപക്ഷം ഹൈബി ഈഡനും എം.കെ രാഘവനും മറികടന്നു. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോടടുക്കുന്നു. ഹൈബി ഈഡന്റെ ലീഡ് രണ്ട് ലക്ഷം കടന്നു

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഏറ്റവും ഉയർന്ന ലീഡ് രാഹുൽ ഗാന്ധിക്കാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു. എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് ഒരുലക്ഷം കടന്നു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറിന്റെ ലീഡും ഒരുലക്ഷം കടന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ ലീഡും പൊന്നാനിയിൽ സമദാനിയുടെ ലീഡും ഒരുലക്ഷം കടന്നു. കോഴിക്കോട് ഒരുലക്ഷം ലീഡുമായി എംകെ രാഘവൻ മുന്നിൽ.

ആലപ്പുഴയിൽ കെ.സി വേണുഗോപാലും, കോട്ടയത്ത് ഫ്രാൻസിസ് ജോർജും, പാലക്കാട് വി.കെ ശ്രീകണ്ഠനും, വടകരയിൽ ഷാഫി പറമ്പിലും, കണ്ണൂരിൽ കെ സുധാകരനും അൻപതിനായിരം ലീഡ് പിന്നിട്ടു. അതേസമയം തൃശ്ശൂരിൽ സുരേഷ് ഗോപി വിജയത്തോടടുത്തു. ലീഡ് എഴുപതിനായിരം കടന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ലീഡ് തുടരുകയാണ്. ആലത്തൂരിൽ മാത്രമാണ് നിലവിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നത്.

Latest Stories

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി