കേരളത്തിൽ 17 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം. രണ്ടിടത്ത് എൻഡിഎ, എൽഡിഎഫ് ആലത്തൂരിൽ മാത്രം. അതേസമയം 2019ലെ ഭൂരിപക്ഷം ഹൈബി ഈഡനും എം.കെ രാഘവനും മറികടന്നു. രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോടടുക്കുന്നു. ഹൈബി ഈഡന്റെ ലീഡ് രണ്ട് ലക്ഷം കടന്നു
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഏറ്റവും ഉയർന്ന ലീഡ് രാഹുൽ ഗാന്ധിക്കാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു. എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് ഒരുലക്ഷം കടന്നു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറിന്റെ ലീഡും ഒരുലക്ഷം കടന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ ലീഡും പൊന്നാനിയിൽ സമദാനിയുടെ ലീഡും ഒരുലക്ഷം കടന്നു. കോഴിക്കോട് ഒരുലക്ഷം ലീഡുമായി എംകെ രാഘവൻ മുന്നിൽ.
Read more
ആലപ്പുഴയിൽ കെ.സി വേണുഗോപാലും, കോട്ടയത്ത് ഫ്രാൻസിസ് ജോർജും, പാലക്കാട് വി.കെ ശ്രീകണ്ഠനും, വടകരയിൽ ഷാഫി പറമ്പിലും, കണ്ണൂരിൽ കെ സുധാകരനും അൻപതിനായിരം ലീഡ് പിന്നിട്ടു. അതേസമയം തൃശ്ശൂരിൽ സുരേഷ് ഗോപി വിജയത്തോടടുത്തു. ലീഡ് എഴുപതിനായിരം കടന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ലീഡ് തുടരുകയാണ്. ആലത്തൂരിൽ മാത്രമാണ് നിലവിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നത്.