മുല്ലപെരിയാർ വിഷയം പരിഹരിക്കാൻ പുതിയ സമിതി. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ അധ്യക്ഷൻ. കേരളത്തിന്റെയും, തമിഴ്നാടിന്റേയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്. അതേസമയം അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. സുരക്ഷാകാര്യങ്ങളില്‍ നേരത്തെ തമിഴ്നാടിനായിരുന്നു മേല്‍ക്കൈ.