പുതിയ മദ്യ നയം ; ഇടതുമുന്നണിയിലും എതിർപ്പ്, കള്ള് വ്യവസായത്തെ തകർക്കുമെന്ന് എഐടിയുസി , വിചിത്രമെന്ന് വി ഡി സതീശൻ

മന്ത്രി സഭ അംഗീകരിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിൽ ഇടതു മുന്നണിയിൽ തന്നെ എതിർപ്പ്. മദ്യനയം കള്ള് വ്യവസായത്തെ തകർക്കുമെന്നും കള്ള് ചെത്ത് മേഖലയെ തഴഞ്ഞുവെന്നും ആരോപിച്ച് എഐടിയുസി രംഗത്തെത്തി.

രജിസ്ട്രേഡ് തൊഴിലാളികൾക്ക് മാത്രമേ കള്ള് ചെത്താൻ അവകാശമുള്ളൂ. ബാഹ്യ ഏജൻസികൾക്ക് അനുമതി നൽകുന്നത് അരാജകത്വമാണെന്ന് എഐടിയുസി വിമര്‍ശിച്ചു. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്ത് അനുവദിക്കാൻ പാടില്ലെന്നും എഐടിയുസി ആവശ്യപ്പെട്ടു.

അതേ സമയം സംസ്ഥാന സർക്കാരിന്റെ മദ്യനയം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. കൃത്യമായ പഠനം നടത്താതെ പരമാവധി മദ്യം വിറ്റ് വരുമാനം വർധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

 പുതിയ മദ്യനയം മദ്യപാനം വർധിപ്പിക്കും. വിലകൂട്ടിയാൽ വീട്ടിലെ സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്നു. പൂർണമായി നിരോധിക്കാൻ കഴിയില്ല. ഉപഭോഗം നിയന്ത്രിക്കാനുള്ള നടപടി സർക്കാർ എടുക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Latest Stories

ഞാന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായി നല്‍കി; സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; നല്‍കിയത് വ്യാജവാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിമയനടപടിയുമായി എംവി ജയരാജന്‍

മായങ്കിനെ ഒന്നും പേടിയില്ല, അവനെ പോലെയുള്ളവരെ സ്ഥിരമായി നെറ്റ്സിൽ നേരിടുന്നതാണ്; ബംഗ്ലാദേശ് നായകൻ പറഞ്ഞത് ഇങ്ങനെ

അന്ന് നടനുമായുള്ള പ്രണയ വിവാഹം മുടങ്ങി; മാസങ്ങള്‍ക്കകം മറ്റൊരാളുമായി നടി ശ്രീഗോപികയുടെ വിവാഹം

അടുത്തൊന്നും തിയേറ്ററില്‍ എത്തില്ല, അജിത്തിന്റെ 'വിടാമുയര്‍ച്ചി' വൈകും; കാരണം ഇന്ത്യന്‍ 2വിന്റെ പരാജയം!

'ഗോദയിലെ രാഷ്ട്രീയം' മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

സഞ്ജു സാംസൺ v/s ഋതുരാജ് ഗെയ്ക്വാദ്; പുതിയ സ്ഥാനം നൽകാൻ ഒരുങ്ങി ബിസിസിഐ; സംഭവം ഇങ്ങനെ

"എംബപ്പേ ക്ലബ്ബിനെതിരെ ഒന്നും പ്രവർത്തിക്കില്ല എന്നത് എനിക്ക് നന്നായി അറിയാം"; താരത്തെ പിന്തുണച്ച് ഫ്രാൻസ് പരിശീലകൻ

'അയാളുടെ സീരിയല്‍ നടിയായ ഭാര്യ ആരെ കെട്ടിപ്പിടിച്ചാലും നോ പ്രോബ്ലം'; ബീന ആന്റണിക്കെതിരെ മീനു മുനീര്‍, നിയമനടിക്ക് ഒരുങ്ങി താരം

8 പന്തിൽ 36 റൺസും കൂടാതെ 2 വിക്കറ്റും, ധോണി ഞെട്ടിച്ച ഹോങ്കോംഗ് ക്രിക്കറ്റ് സിക്സ് ടൂർണമെന്റ്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 4 പേരെ രക്ഷിച്ചത് വെള്ളത്തിനടിയിൽ നിന്ന്