പുതുവര്‍ഷ ആഘോഷത്തില്‍ 'ജനബോംബാ'യി ഫോര്‍ട്ടുകൊച്ചി; അടുത്ത വര്‍ഷം മുതല്‍ കാര്യങ്ങള്‍ മാറും

ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള കേന്ദ്രീകരണം ഒഴിവാക്കാന്‍ അടുത്ത വര്‍ഷം മുതല്‍ പ്രാദേശികമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മേയര്‍ അനില്‍കുമാര്‍. പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേര്‍ കൊച്ചിയില്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇത്തരമൊരു സാഹചര്യം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് പ്രാദേശികമായി കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നത്.

പുതുവത്സരാഘോഷത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സംഘാടനത്തില്‍ വന്ന പിഴവില്‍ കളക്ടര്‍ റിപ്പോര്‍ട്ട് തേടും. ക്രമീകരണങ്ങളിലെ വീഴ്ചകള്‍ നാണക്കേടായതോടെയാണ് നടപടി. ക്രമീകരണങ്ങളില്‍ വന്ന വീഴ്ചകളാണ് താഴേത്തട്ടില്‍ പരിശോധിക്കുന്നത്. ഗതാഗത സംവിധാനത്തില്‍ വന്ന പിഴവ്. ജനങ്ങളെ കുരുക്കിയ മൈതാനത്തിലെ ക്രമീകരണങ്ങള്‍, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാര്‍ണിവല്‍ കമ്മിറ്റിക്കാണ്. ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സര്‍ക്കാര്‍ ചുമതല. ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാന്‍ സംഘാടകസമിതിക്ക് കഴിഞ്ഞില്ല.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും എറണാകുളത്തേക്കുള്ള റോ-റോ സര്‍വീസ് ഇടക്ക് തടസപ്പെട്ടതും മുളവുകാട് നിന്നും പ്രത്യേക റോ-റോ എത്താതിരുന്നതും നഗരത്തിലേക്കുള്ള മടങ്ങി പോക്കിന് തടസമായി. പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തണമെന്ന എംഎല്‍എയുടെ നിര്‍ദ്ദേശം പോലും പാലിക്കപ്പെട്ടില്ല.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍