അടുത്ത ബമ്പര്‍ വരുന്നു; ഒന്നാം സമ്മാനം 16 കോടി രൂപ!

ഓണം പൂജാ ബംബര്‍ ലോട്ടറികളുടെ ആവേശം കെട്ടടങ്ങും മുമ്പേ ക്രിസ്തുമസ് – പുതുവത്സര ബംബര്‍ എത്തുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം വീതം പത്തുപേര്‍ക്ക് ലഭിക്കും.

മൂന്നാം സമ്മാനം 1 ലക്ഷം വീതം 20 പേര്‍ക്ക്. ടിക്കറ്റ് വില 400 രൂപയാണ്. പത്തു സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനം.

കഴിഞ്ഞ തവണ ക്രിസ്തുമസ് നവവത്സര ബംബര്‍ ലോട്ടറി ടിക്കറ്റിനുള്ള ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു.

Read more

ലോട്ടറിയുടെ നറുക്കെടുപ്പ് ജനുവരി 19ന് നടക്കും. നവംബര്‍ 20 മുതല്‍ ടിക്കറ്റ് വില്പനയ്ക്ക് എത്തും. അന്നു തന്നെയാണ് പൂജാ ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പും.