നിപ വൈറസ് ബാധയുടെ കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവന്നു. പരിശോധിച്ച 49 ഫലങ്ങൾ കൂടി നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈറിസ്ക് സമ്പർക്ക പട്ടികയിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടൈയ്ൻമെൻറ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു.
Read more
അതേസമയം ആദ്യരോഗിക്ക് നിപ ബാധയേറ്റത് സമീപപ്രദേശങ്ങളിൽ നിന്നുതന്നെയാണെന്നാണ് കണ്ടെത്തൽ. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് വൈറസ് ബാധയുണ്ടായത് സമീപ പ്രദേശങ്ങളിൽ നിന്നാണെന്ന് തെളിഞ്ഞത്.