സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് വേണ്ട; മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ലോഡ്ഷെഡിംഗ് അല്ലാതെ മറ്റുപോംവഴികള്‍ തേടണമെന്ന് വൈദ്യുതി ബോര്‍ഡിനോട് സര്‍ക്കാര്‍. ലോഡ്ഷെഡിംഗ് ഒഴിവാക്കണമെന്ന് വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്.

Read more

അതേസമയം ലോഡ്ഷെഡിംഗ് അല്ലാതെ മറ്റുവഴിയില്ലെന്നാണ് വൈദ്യുതി ബോര്‍ഡ്. സര്‍ക്കാര്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനായി കെഎസ്ഇബി യോഗം ഇന്ന് വൈകുന്നേരം ചേരും.