'നഴ്സിംഗ് വിദ്യാർത്ഥിയെ നഗ്നനാക്കി ക്രൂരമായി മർദിച്ചു'; പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, സീനിയേഴ്സ് അറസ്റ്റിൽ

കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സിംഗ് വിദ്യാർത്ഥിയെ റാഗിങ് ചെയ്‌തെന്ന പരാതിയിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. നാലാം വർഷ വിദ്യാർത്ഥി സുജിത് കുമാർ മൂന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദ് നായർ എന്നിവരാണ് അറസ്റ്റിലായത്. ചേരാനല്ലൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി വിദ്യാർത്ഥി റാഗിംഗിന് ഇരയായെന്ന് പരാതിയിൽ പറയുന്നു.

പരാതി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. വിദ്യാർത്ഥിയുടെ ശരീരത്തിൽ ഹാങ്ങർ കൊണ്ട് അടിക്കുകയും മർദിക്കുകയും ചെയ്തു. തന്റെ മകനെ മാത്രമല്ല മറ്റ് വിദ്യാർത്ഥികളെയും സീനിയേഴ്സ് മർദിച്ചിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മകൻ കോളേജിൽ സൈൻ ചെയ്യാൻ ചെന്നപ്പോൾ മറ്റ് വിദ്യാർത്ഥികളാണ് സീനിയേഴ്‌സിന്റെ അടുത്ത് ചെന്നില്ലെങ്കിൽ അതിനുള്ളത് കൂടി ഞങ്ങൾ വാങ്ങേണ്ടി വരുമെന്ന് മകനോട് പറഞ്ഞത്. നാല് മണിയോടെ സൈൻ ചെയ്തിറങ്ങിയ മകൻ പിന്നീട് സീനിയേഴ്‌സിന്റെ അടുത്തെത്തി. റൂമിലെത്തി ഉടൻ മകന്റെ കരണത്ത് സീനിയേഴ്സ് മൂന്ന് വട്ടം അടിച്ചു.

വീട്ടിൽ പോകണം എന്ന് പറഞ്ഞ മകനെ കൈ മുകളിലേക്ക് തിരിച്ച് പിടിച്ച് പാന്റ് ഉരിയുകയും ഹാങ്ങർ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അഞ്ച് മണി തൊട്ട് 7 മണി വരെയാണ് മകന് മർദ്ദനമുണ്ടായത്. അവർ തന്റെ മകനെ അടിക്കുകയും തൊഴിക്കുകയും പുറത്ത് ചവിട്ടുകയും ചെയ്‌തെന്ന് പിതാവ് പറഞ്ഞു.

Latest Stories

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ശരണവഴികള്‍ ഭക്തസാന്ദ്രം: മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്നു തുടക്കം; ശബരിമല നട വൈകിട്ട് തുറക്കും

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍